Latest NewsIndiaNews

കേന്ദ്രസർക്കാർ കശ്മീരിലെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തി: അഭിനന്ദനവുമായി മനുഷ്യാവകാശ പ്രവർത്തക ഷെഹ്‌ല റാഷിദ്

ഡൽഹി: കേന്ദ്ര സർക്കാരിനെയും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറെയും അഭിനന്ദിച്ച് മനുഷ്യാവകാശ പ്രവർത്തക ഷെഹ്‌ല റാഷിദ്. കശ്മീർ താഴ്‌വരയിലെ മനുഷ്യാവകാശ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ മെച്ചപ്പെടുത്തിയതായി ഷെഹ്‌ല പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത ഹർജിക്കാരിൽ ഒരാളാണ് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. എന്നാൽ പിന്നീട് ഹർജിക്കാരുടെ പട്ടികയിൽ നിന്ന് ഷെഹ്‌ല തന്റെ പേര് പിൻവലിച്ചിരുന്നു.

സ്ത്രീകൾക്കെതിരായ അക്രമം പ്രതിരോധിക്കുന്നതിൽ പൊതുജനാഭിപ്രായ രൂപീകരണം നിർണായകം: ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി

സോഷ്യൽ മീഡിയയിലൂടെയാണ്‌ മോദി സർക്കാരിനെയും ജമ്മു കശ്മീർ ഭരണകൂടത്തെയും ഷെഹ്‌ല അഭിനന്ദിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചുവെന്നും ഷെഹ്‌ല റാഷിദ് വ്യക്തമാക്കി. 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തെ ഷെഹ്‌ല റാഷിദ രൂക്ഷമായി വിമർശിച്ചിരുന്നു. ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം മനുഷ്യാവകാശലംഘനം നടത്തിയുടെതായുള്ള ട്വീറ്റുകളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഷെഹ്‌ല റാഷിദ്, നിയമക്കുരുക്കിൽ പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button