ദുബായ് : ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് ജനുവരി 17ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനുവരി 17-ന് ആരംഭിക്കുന്ന ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 21 വരെ നീണ്ട് നിൽക്കും. ‘എമിറാത്തി ടെയിൽസ് ഇൻസ്പയർ ദി ഫ്യുച്ചർ’ എന്ന ആശയത്തിലൂന്നിയാണ് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഒരുക്കുന്നത്.
എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ, ഷാർജാ ബുക്ക് അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഷാർജ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിർവശത്തുള്ള തുറസായ പ്രദേശത്താണ് ഈ മേള നടത്തുന്നത്.
ദിനവും വൈകീട്ട് നാല് മണിമുതൽ രാത്രി പതിനൊന്ന് മണിവരെയാണ് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ മേള യു എ ഇയുടെ ഉജ്ജ്വലമായ സാഹിത്യ പൈതൃകം എടുത്ത് കാട്ടുന്നതാണ്.
Post Your Comments