
തിരുവനന്തപുരം : കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലായിരുന്നു ആരിഫിന്റെ സത്യപ്രതിജ്ഞ.
കേരളത്തിന്റെ 22-മത് ഗവര്‍ണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്. മുന്‍കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന് യുപി സ്വദേശിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, മന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു. സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് പി സദാശിവത്തിന്റെ പിന്‍ഗാമിയായിട്ടാണ് ആരിഫ് മുഹമ്മദ് ഖാന് ചുമതലയേല്‍ക്കുന്നത്.
ചരണ്‍സിംഗിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോണ്‍ഗ്രസിലെത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നു. മുസ്ലിം വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട് രാജീവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് ജനതാദളിലെത്തിയ ആരിഫ് മുഹമ്മദ് ഖാന് വി പി സിംഗ് സര്‍ക്കാരില്‍ വ്യോമയാനമന്ത്രിയായി. പിന്നീട് ബിഎസ്പിയില് ചേക്കേറിയ അദ്ദേഹം അവിടെ നിന്നും ബിജെപിയിലെത്തി. .
Post Your Comments