KeralaLatest NewsNews

മോഹനന്‍ വൈദ്യരുടെ ആശുപത്രിക്ക് പൂട്ടിട്ടു, കര്‍ശന നടപടികൾ തുടരുന്നു

ആലപ്പുഴ: മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ALSO READ: ജോസ് ടോമിന് രണ്ടില ചിഹ്നമില്ല

ആശുപത്രിക്ക്‌ എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവർത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു.

ALSO READ: കുട്ടിയുടുപ്പിന് എന്താ കുഴപ്പം? മീര നന്ദനെ പിന്തുണച്ച് നടിമാർ രംഗത്ത്

മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ നായര്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. അശാസ്‌ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button