ന്യൂയോർക്ക് : യു.എസ് ഓപ്പണില്‍ വമ്പൻമാർക്ക് അടിപതറുന്നു. ക്വാര്‍ട്ടർ പോരാട്ടത്തിൽ ലോക മൂന്നാം നമ്പര്‍ താരം റോജർ ഫെഡറർ പുറത്തായി. 78-ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് ഇതിഹാസ സ്വിസ്സ് താരത്തെ തകർത്തത്. മത്സരത്തിൽ 61 പിഴവുകൾ ഫെഡറർ വരുത്തിയപ്പോൾ, ദിമിത്രോ 41 പിഴവുകൾ ആണ് വരുത്തിയത്. സ്‌കോർ : 6-3, 4-6, 6-3, 4-6, 2-6. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ദിമിത്രോ വിജയിച്ചത്. ഇതിനു മുന്‍പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്ക് ഒപ്പമായിരുന്നു.
Full credit where it's due.@rogerfederer praises @GrigorDimitrov after 5-set battle: https://t.co/KCt9IiCRsk#USOpen pic.twitter.com/I6x22j5sM1
— US Open Tennis (@usopen) September 4, 2019
നേരത്തെ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായനൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ പുറത്തായിരുന്നു. മത്സരത്തിനിടെ മൂന്നാം സെറ്റില്‍ പരിക്കേറ്റ് സെർബിയൻ താരം പിന്മാറിയതാണ് കാരണം. ആദ്യ രണ്ടു സെറ്റുകളും നേടിയ സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്ക ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
Post Your Comments