KeralaIndiaInternational

ജര്‍മനിയിലെ ബീഫ് വിവാദം; ഇന്ത്യക്കാരുടെ വില കളഞ്ഞ മാധ്യമങ്ങൾക്കെതിരെ സംഘാടകർ നിയമ നടപടിക്ക്: വാർത്ത മുക്കി മാധ്യമങ്ങൾ

കേരള സമാജത്തിന്റെ മെനുവിലെ വിഭവമായ ബീഫ് കറിക്കെതിരെ ഉത്തരേന്ത്യക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും ഇതിനെ അനുകൂലിച്ചുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിലപാടിനെതിരെ സമാജം പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി

ബെര്‍ലിന്‍: ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ വിലകളഞ്ഞ് വ്യാജപ്രചരണവുമായി മലയാളത്തിലെ ചില മാധ്യമങ്ങൾ. ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റില്‍ ആണ് ഇവരുടെ അപലപനീയമായ കാര്യങ്ങള്‍ നടന്നത്. പരിപാടിയില്‍ ബീഫ് വിളമ്പുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സംഘാടകര്‍ എത്തിയതോടെയാണ് വ്യാജ പ്രചരണം പൊളിഞ്ഞത്. കേരള സമാജത്തിന്റെ മെനുവിലെ വിഭവമായ ബീഫ് കറിക്കെതിരെ ഉത്തരേന്ത്യക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും ഇതിനെ അനുകൂലിച്ചുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിലപാടിനെതിരെ സമാജം പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ജര്‍മന്‍ പോലീസെത്തി ഇത് നിങ്ങളുടെ രാജ്യമല്ല എന്നു പറഞ്ഞ് ബീഫ് വിരോധികളെ ഓടിച്ചുവിട്ടുവെന്ന് പറഞ്ഞ് കേരളത്തിലെ ചില മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.പ്രമുഖ ഇടതുപക്ഷ മാധ്യമങ്ങളാണ് വ്യാജവാര്‍ത്ത നല്‍കി സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചത്.വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജര്‍മ്മനിയിലെ മലയാളികള്‍ അറിയിച്ചതോടെ മിക്ക മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, വാര്‍ത്ത തിരുത്താത്ത മറ്റ് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ മലയാളികള്‍ അറിയിച്ചു.

ഇവരുടെ പ്രസ്താവന ഇങ്ങനെ:

ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ മാനം കളയാന്‍ ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രീകരിച്ച്‌ പ്രവൃത്തിക്കുന്ന മലയാളി സംഘടനായ ‘കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട്’. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക/ഭക്ഷ്യ വൈവിധ്യം പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു വേദിയായാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ ഫെസ്റ്റ് എന്ന ഈ ചടങ്ങിനെ കണ്ടിരുന്നത്. ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് പിന്നെ മറ്റു ചില ഭാരതീയ സാംസ്‌ക്കാരിക സംഘടനകള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ അവരുടെ സ്റ്റാള്‍ തയ്യാറാക്കിയിരുന്നു. ഭാരതത്തിലുള്ള എല്ലാ സംസ്ഥാനക്കാരും, മത വിഭാഗങ്ങളും വരുന്നതിനാല്‍ ബീഫ്, പോര്‍ക്ക് തുടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കാന്‍ അലിഖിതമായ ഒരു പൊതു ധാരണയുണ്ടായിരുന്നു.

പരിപാടിക്ക് രണ്ടു ദിവസം മുന്‍പെ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് അവരുടെ മെനുവില്‍ ബീഫും പൊറോട്ടയും ഉള്‍പ്പെടുത്തി ഒരു പോസ്റ്റര്‍ അടിച്ചിറക്കി. പോസ്റ്ററില്‍ ബീഫ് വിഭവം കണ്ട മറ്റു സംസ്ഥാനക്കാര്‍ അതിലെ വൈകാരിക വിഷമതയും ഔചിത്യവും ചൂണ്ടിക്കാട്ടി കോണ്‌സുലേറ്റിനെ വിവരമറിയിച്ചു. ബീഫ് ജര്‍മനിയില്‍ നിരോധിച്ചിട്ടില്ല, കേരള സമാജത്തിന് സമാജത്തിന്റെ സ്വകാര്യ പരിപാടികളില്‍ ബീഫും പോര്‍ക്കും എത്രവേണമെങ്കിലും വിളമ്പാം. പക്ഷെ ഒരു പൊതു ഭാരതപരിപാടിയില്‍, അതും കോണ്‍സുലേറ്റ് ജനറല്‍ നടത്തുന്ന പരിപാടിയില്‍ ഇത് വേണോ എന്നതായിരുന്നു അവരുടെ സംശയം.

ഈ വിഷയം ശ്രദ്ധയില്‍ വന്നതോടെ പരിപാടിയുടെ സംഘാടകരായ ഇന്ത്യന്‍ കോണ്‍സുലേറ്റും ജര്‍മനിയിലെ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സംഘടനയും ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഭാരവാഹികളെ വിളിച്ച്‌ സംസാരിച്ച്‌ പ്രശനം രമ്യമായി പരിഹരിച്ചു. ബീഫ് വിഭവങ്ങള്‍ അവരുടെ സ്റ്റാളില്‍ കൊടുക്കില്ല എന്ന് കേരള സമാജം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അറിയിച്ചു. ഈ വിവരം അസോസിയേഷന്‍ പ്രെസിഡന്റായ അജാക്‌സ് മുഹമ്മദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിക്കുകയും കോണ്‍സുലാര്‍ ജനറല്‍ പ്രതിഭ പാര്‍ക്കര്‍ അതിനെ താഴെ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ഫെസ്റ്റില്‍ ബീഫ് ഒഴിച്ചുള്ള വിഭവങ്ങള്‍ വിളമ്പി എല്ലാ പരിപാടികളും കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുകഴിഞ്ഞപ്പോള്‍ മലയാള അസോസിയേഷന്‍ അംഗങ്ങള്‍ അവര്‍ കൊണ്ടുവന്ന ബാനര്‍ ഉയര്‍ത്തി അവരുടെ പ്രതിഷേധം അറിയിച്ചിട്ട് തിരിച്ചുപോയി.

പ്രശ്‌നം തീര്‍ന്നു എന്ന് കരുതുമ്പോഴാണ് ഇതിലെ യഥാര്‍ത്ഥ രാഷ്ട്രീയം പുറത്തു വരുന്നത്. അസോസിയേഷനിലെ ചില കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ ഈ വിഷയത്തിന് പുതിയ മാനം കൊടുക്കാനും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനും ശ്രമിച്ച്‌ അതിലൂടെ ജര്‍മനിയിലുള്ള മുഴുവന്‍ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. ജിഹാദി കമ്മ്യൂണിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളായ മീഡിയ വണ്‍, അഴിമുഖം, ദേശാഭിമാനി, കൈരളി, കേരളകൗമുദി, സൗത്ത്‌ലൈവ്, ഡ്യൂള്‍ ന്യൂസ് തുടങ്ങിയവയിലൂടെ അവര്‍ യഥാര്‍ത്ഥ അജണ്ട പുറത്തെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

മലയാളി സ്റ്റാളിന്റെ മുന്നില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമിച്ച ഉത്തരേന്ത്യക്കാരെ ജര്‍മന്‍ പോലീസ് തുരത്തിയോടിച്ചു എന്നായി കഥ. എന്നാല്‍ അവിടെ ബീഫ് വിളമ്പിയിട്ടില്ല എന്നതാണ് സത്യം. ബീഫ് വിളമ്പാത്തിടത് പ്രതിഷേധിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ.? പിന്നെയെന്തിന് പോലീസ് വരണം? ഈ വ്യാജ വാര്‍ത്ത കൊടുത്തതിലൂടെ മുഴുവന്‍ ഭാരതീയരുടെ മുന്നിലും നാണം കെടുത്തുന്ന രീതിയില്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു എന്ന് വേണം പറയാന്‍. ബീഫ് വിളമ്പിയിട്ടില്ല എന്ന് തെളിയിക്കുന്ന വീഡിയോകളും ഇതിനകം പുറത്തു വന്നുകഴിഞ്ഞു.

ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ച ഒരു വിഷയം ചില കമ്മ്യൂണിസ്റ്റ് മലയാളികള്‍ ഭാരതീയരുടെ ഇടയില്‍ കുത്തിത്തിരുപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ഭംഗിയായി നടന്ന ഒരു പരിപാടിയെ ഈ രീതിയില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്തില്‍ ഇന്ത്യന്‍ കോണ്‌സുലേറ്റിന് അതിയായ പ്രതിഷേധമുണ്ട്.

shortlink

Post Your Comments


Back to top button