സിഡ്നി: സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാവില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീൽ കോടതി തള്ളി. മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം കോടതി അംഗീകരിച്ചത് താരത്തിന് തിരിച്ചടിയായി.
വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മെല്‍ബണിലെ ഫെഡറല്‍ കോടതി ശരിവെച്ചു. ഇനി മൂന്നു വര്‍ഷത്തേക്ക താരത്തിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനാവില്ല. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ താരത്തിന് നഷ്ടമായി. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ച ജോക്കോവിച്ച് തിങ്കളാഴ്ച ദുബായിലെത്തിയിട്ടുണ്ട്. ഇവിടെ നിന്നും താരം സ്വന്തം നാടായ സെര്‍ബിയയിലേക്ക് തിരിക്കും.
Read Also:-ഹൃദയാഘാതം തടയാൻ തണ്ണിമത്തന്റെ കുരു
കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ഈ മാസം അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. വാക്സിനേഷനില്‍ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
Post Your Comments