KeralaLatest NewsArticleNews

നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് അധികാരികള്‍ തിരിച്ചറിയേണ്ടത്

ശശികുമാര്‍ അമ്പലത്തറ

നിയമങ്ങൾ ഉണ്ടാക്കുകയും അത് സമൂഹത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ എല്ലാ വശങ്ങളും കൃത്യത പാലിക്കാൻ പൂർണ്ണമായി കഴിയുമോ എന്നതും കൂടി മനസിലാക്കിയാൽ മാത്രമേ അത്തരം നിയമങ്ങൾക്ക് ഏതൊരു നാട്ടിലും ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകൂ . അല്ലാതെ അടിച്ചേൽപ്പിക്കലുകൾ മാത്രമാകരുത് നിയമങ്ങളും ,
പരിഷ്ക്കാരങ്ങളും .സമകാലിക വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് നിയമങ്ങൾ ഏവർക്കും ഒരു പോലെ അല്ലാത്ത നാട്ടിൽ നിയമങ്ങൾ കർക്കശമാണ് എന്ന് സാധാരണക്കാരായ എതാണ്ട് 85 % ജനങ്ങളെയും പേടിപ്പിക്കാനും ,
ബോധ്യപ്പെടുത്താനും വേണ്ടി മാത്രം ആകരുത് ഒരു നിയമ പരിഷ്ക്കാരങ്ങളും.

Helmet kerala
പ്രതീകാത്മക ചിത്രം

READ ALSO: വിവാഹ സര്‍ട്ടിഫിക്ക് വിവാദം : മാപ്പ് പറഞ്ഞ് നഗരസഭ : ‘കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് വധുവിന്റെ പേരെന്നും കുടുംബാംഗങ്ങള്‍

ഇരു ചക്രവാഹനക്കാർ നിർബന്ധമായും ഹെൽമറ്റ് വയ്ക്കണം എന്ന് പറയുമ്പോൾ രണ്ടു മുതിർന്നവരും ,രണ്ട്-മൂന്ന് കുട്ടികളും ഇരുചക്ര യാത്ര ചെയ്യുന്ന നമ്മുടെ നാട്ടിൽ അത് എത്രത്തോളം നടപ്പിലാകുമെന്നത് ചിന്തനീയമാണ്.അതുപോലെ കാറുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് ഉത്തരവ് പ്രകാരം ഒരു കാറിൽ നാലുപേർക്കു പകരം എട്ടും പത്തും പേർ സഞ്ചരിക്കുന്ന ഇന്ത്യാ മഹാ രാജ്യത്ത് എന്ത് യുക്തിയാണ് , എന്ത് ആധികാരികതയാണ് ഉള്ളത് ഇത്തരം കൊട്ടിഘോഷിപ്പുകളിൽ ? കാർ നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ നാല് ഏറിയാൽ അഞ്ച് സീറ്റ് ബെൽറ്റ് അതിനപ്പുറം ഒരു കാറിലും നിലവിൽ ഇല്ല താനും.

READ ALSO: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപണം; ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

യാതൊരു ട്രാഫിക്ക് സിഗ്നലുകളും , മര്യാദകളും പാലിക്കാതെ തലങ്ങും ,വിലങ്ങും ,
ഇടതും ,വലതും വാഹനമോടിക്കുന്നവരുടെ നാട്. പലപ്പോഴും അധികാരം കയ്യാളുന്നവർ തന്നെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന നാട്. തോന്നിയപോലെ എവിടെയും യാതൊരു മുന്നറിയിപ്പും കൂടാതെ വാഹനങ്ങൾ നിറുത്തുന്ന നാട്.നാലു ചുറ്റിനും കണ്ണു ഉണ്ടങ്കിൽ മാത്രം വാഹനം ഓടിക്കാവുന്ന നാട്. അവനവന്റെ ആയുസിന്റെ വലിപ്പം കൊണ്ടു മാത്രം സുരക്ഷ കിട്ടുന്ന പൊതു റോഡുകൾ ഉള്ള ഒരു നാട് .യാതൊരു ഗുണനിലവാരവും ഇല്ലാത്ത ഹെൽമറ്റ് വച്ച് കാഴ്ച മറച്ചും , ചെവി നേരെ കേൾക്കാതെയും വാഹനം ഓടിച്ച് അപകടങ്ങളിൽ പെടുന്നവർ . ഭാരം കൂടിയ ഹെൽമറ്റ് സ്ഥിരമായി ഉപയോഗിച്ച് നിരവധി രോഗങ്ങൾക്ക് അടിമപ്പെടുന്ന ജനങ്ങൾ .

വിദേശ രാജ്യങ്ങളിൽ ഒരു നിയമം പാസാക്കിയാൽ അതിന്റെ എല്ലാ വശവും പരിശോധിച്ച് അതിനു സുരക്ഷിതമായ വേണ്ട ക്രമീകരണങ്ങളും , സാഹചര്യങ്ങളും പൂർണ്ണമായി ജനങ്ങൾക്കായി നൽകും അവിടുത്തെ സർക്കാരുകൾ . ഉദാഹരണമായി ഹെൽമറ്റ് ആണേൽ വിപണിയിൽ വിൽക്കപ്പെടുന്ന , ആ രാജ്യത്ത് നിർമ്മിക്കപ്പെടുന്ന എല്ലാ ഹെൽമറ്റുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് നോക്കും . ഇവിടെ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 90 % ഹെൽമറ്റുകൾ യാതൊരു ഗുണനിലവാരവും ഇല്ലാത്തതാണ് .ഇപ്പോൾ പുതുക്കിനിശ്ചയിച്ച വൻ പിഴകൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരമാണ് .

REAED ALSO: വരാപ്പുഴ പെണ്‍വാണിഭ കേസ് : പ്രധാനപ്രതി ശോഭാ ജോണ്‍ അടക്കമുള്ള നാല് പ്രതികളുടെമേലുള്ള കോടതി വിധി വന്നു

ഇനി ഇവിടുത്തെ കാര്യം തന്നെ എടുക്കാം ഇരുചക്ര യാത്രക്കാരായ ജനങ്ങളെ കഴിഞ്ഞ രണ്ടു വർഷമായി വഴി തടഞ്ഞു പിഴ ചുമത്തുന്നു.അതേ നാട്ടിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന ഹെൽമറ്റുകളിൽ ഗുണ നിലവാര പരിശോധന ഏതെങ്കിലും ഒരു സർക്കാർ വകുപ്പിന്റെ മേൽ നോട്ടത്തിൽ നടന്നതായി കേട്ടുകേൾവി എങ്കിലും ഉണ്ടോ ? കേരളം പോട്ടെ ഇന്ത്യയിൽ ഉണ്ടോ ? കേരളത്തിൽ മാത്രം ഏതാണ്ട് നാല്പത് ലക്ഷത്തിലധികം ഇരുചക്രവാഹനക്കാർ ഉണ്ട് .
2001 – ൽ കേരള ഹൈക്കോടതി ഉത്തരവു പ്രകാരം കൂടുതൽ കർശനമായി നടപ്പിലാക്കിയതാണ് പ്രസ്തുത ഹെൽമറ്റ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം ..
ഏതാണ്ട് കഴിഞ്ഞ 18 വർഷം കൊണ്ട് ഇരുചക്ര യാത്രക്കാർ 99 % വും വിപണിയിലെ ഹെൽമറ്റുകൾ പോലീസിനെ ഭയന്ന് , ബുദ്ധിമുട്ടുകൾ മനസിലാക്കിയും പല തവണയായി വാങ്ങി കഴിഞ്ഞു . കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ആകെയും .

READ ALSO: കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം

Police and Helmet

ഇന്ത്യ മുഴുവൻ എടുത്താൽ ഇരുപത്തി അഞ്ചു കോടി ജനങ്ങൾ ഇരു ചക്രവാഹനയാത്രക്കാർ ആണ് .അത് മനസിലാക്കിയാൽ ഹെൽമറ്റ് കച്ചവട ലോബി യുടെ കച്ചവട താല്പ്പര്യം മനസിലാക്കാൻ ഏത് പൗരനും കഴിയും . നിയമം ഇരുചക്രവാഹനക്കാർ മുഴുവനും ഹെൽമറ്റ് ധരിക്കണം എന്നായിരുന്നു എങ്കിലും പിൻ യാത്രക്കാരെ ഒഴിവാക്കിയിരുന്നു നാളിതുവരെ .നിയമം ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന കൊടുത്തു കൊണ്ടാണല്ലോ എന്നാൽ പിന്നെ എന്തിന് പിൻവശത്തിരുന്ന് യാത്ര ചെയുന്നവരെ ഒഴിവാക്കി ? നിയമ പാലകരും ,അവരെ കൊണ്ട് അണിയറയിൽ ഇരുന്ന് ഇതു ചെയ്പ്പിക്കുന്നവരും ? കാരണം ഇരുചക്രവാഹനങ്ങൾ അപകടപ്പെടുമ്പോൾ ഏറ്റവും അധികം അപകടത്തിന്റെ തീവ്രത ഏൽക്കുന്നത് പിൻസീറ്റിലെ യാത്രക്കാർക്കാണ് . അപ്പോൾ തന്നെ നിയമങ്ങളുടെ , അത് നടപ്പിലാക്കാൻ ഉത്സാഹിക്കുന്നവരുടെ മാനദണ്ഡങ്ങൾക്ക് ലക്ഷ്യബോധമില്ലായ്മ ,
സുതാര്യത ഇല്ലാ എന്ന് ആർക്കേലും ഒക്കെ തോന്നിയാൽ തെറ്റില്ല . പറഞ്ഞു വന്നത് ഹെൽമറ്റ് കച്ചവടത്തിന് പ്രമോർട്ടർമാർ ആയി നിൽക്കുന്നവരെയും കുറിച്ച് തന്നെയാണ് .

READ ALSO: എടിഎമ്മില്‍ നോട്ടുമഴ; പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് മെഷിന്റെ ചുറ്റും 500 ന്റെ നോട്ടുകള്‍

helmet 1

കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്നു കണ്ണികൾ .
ഇനി പിൻവശത്തു യാത്ര ചെയ്ന്നവർ കൂടി വച്ചു കിട്ടിയാൽ കച്ചവടം പൊടിപൊടിക്കും ,കാരണം കമ്മീഷനില്ലാ കച്ചവടം ഇല്ലല്ലോ .കേരളത്തിൽ ഉടനെ ഒരു 50 ലക്ഷം ഹെൽമറ്റുകൾ വിറ്റഴിക്കാം .ഇന്ത്യയൊട്ടാകെ ആകുമ്പോൾ എത്ര കോടി ഹെൽ’മറ്റുകൾ ? യഥാർത്ഥത്തിൽ ഈ ഹെൽമറ്റുകൾ ഉപയോഗിച്ച ശേഷം റോഡപകടങ്ങൾ കൂടിയോ കുറഞ്ഞോ ?
ലാഭം ആരൊക്കെ കൊയ്തു? പൊതു റോഡിൽ വാഹനമെങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്ത 75% ജനങ്ങൾ വാഹനങ്ങളും ആയി നിരത്തിലിറങ്ങുന്ന നാട്ടിൽ കേരളത്തിൽ /
ഇന്ത്യയിൽ യാത്രക്കാർക്ക് ബോധവൽക്കരണവും ,ക്ലാസും കൊടുത്ത് അവരെയും ,
സഹയാത്രക്കാരെയും സുരക്ഷിതരാക്കണോ അതോ ഹെൽമറ്റ് കമ്പനിക്ക് കച്ചവടം കൂട്ടികൊടുക്കാൻ പൊതു ജനങ്ങളെ ഇനിയും കൂടുതൽ പീഡിപ്പിക്കണോ ?
ഹെൽമറ്റ് വിധിയുടെ ചില ‘ പിന്നാമ്പുറകഥകൾ 2000 – ത്തിൽ ഞാൻ എല്ലാ തെളിവുകളും ഉൾപ്പടെ ദുരദർശനിൽ ഞാൻ ആഴ്ചതോറും ചെയ്തു കൊണ്ടിരുന്ന ആനുകാലിക വാർത്താ പരമ്പരയുടെ രണ്ട് ഭാഗങ്ങളിൽ ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്തിരുന്നു .അതിന്റെ വെളിച്ചത്തിലാണ് ഞാൻ ഇന്ന് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്.19 വർഷങ്ങൾക്കിപ്പുറവും ആ പിന്നാമ്പുറക്കഥകൾക്ക് മാറ്റമൊന്നുമില്ല തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button