Latest NewsKeralaNews

എടിഎമ്മില്‍ നോട്ടുമഴ; പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് മെഷിന്റെ ചുറ്റും 500 ന്റെ നോട്ടുകള്‍

ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മിലെത്തിയ ഇടപാടുകാരന്‍ കണ്ടത് 500 രൂപയുടെ നോട്ടുമഴ. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് സംഭവം. എടിഎം മെഷിനു ചുറ്റും 500 രൂപ നോട്ടുകള്‍ ചിതറിക്കിടക്കുകയായിരുന്നു. റെനീഷ് ഉടന്‍ തന്നെ പൊലീസില്‍ വിളിച്ചറിയിച്ചു. പൊലീസ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു.

READ ALSO: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം

സംഭവസ്ഥലത്തെത്തിയ ബാങ്ക് അധികൃതര്‍ക്ക് തുക കൈമാറി. 20,000 രൂപയുണ്ടായിരുന്നു. തൊട്ടു മുന്‍പു പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്റേതാവും തുകയെന്നാണ് നിഗമനം. പണം ലഭിക്കാന്‍ വൈകിയാല്‍ ഇടപാട് റദ്ദായെന്നു കരുതി തിരിച്ചുപോയശേഷം പണം വന്നുവീഴുന്ന സംഭവം ഇടപാടുകാരെ വലയ്ക്കുന്നു. പുതുതായി സ്ഥാപിച്ച എടിഎമ്മുകളില്‍ പണം വന്നുവീഴാന്‍ പ്രത്യേക ട്രേ സംവിധാനമില്ല. പുറത്തേക്കു വരുന്ന നോട്ടുകള്‍ നേരെ നിലത്തേക്കു ചിതറി വീഴുകയാണു ചെയ്യുന്നത്. ഇടപാടുകാര്‍ പെറുക്കിയെടുക്കേണ്ട സ്ഥിതിയാണ്.

READ ALSO: പ്രധാനമന്ത്രിക്ക് റഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരണം; 25 സുപ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button