റാഞ്ചി: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ലോഹര്‍ദാഗ ജില്ലയിലെ ജല്‍ജമേദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച സംഭവം.സഹാനി ഓറന്‍ (52) എന്നയാളെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചും കല്ലെറിഞ്ഞും കൊന്നത്. ഇയാള്‍ ദുര്‍മന്ത്രവാദത്തിലൂടെ ഒരാളെ കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം അക്രമാസക്തരായത്.
ALSO READ: ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം : മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു
ഗ്രാമത്തില്‍ മരണപ്പെട്ട ഒരാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് സഹാനി എത്താതിരുന്നതാണ് ഗ്രാമവാസികളില്‍ സംശയത്തിനിടയാക്കിയത്. ബിര്‍സെ ഓറന്‍ എന്നയാളാണ് മരിച്ചത്. എന്നാല്‍ ഇയാളുടെ മരംണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സഹാനി തയ്യാറായില്ല. സഹാനി ഒഴികെ ഗ്രാമത്തിലെ എല്ലാവരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ സമയം സഹാനി ദുര്‍മന്ത്രവാദം നടത്തുകയായിരുന്നു എന്ന് ഗ്രാമവാസികള്‍ സംശയിക്കുകയും ആക്രമിക്കുകയുമായിരുന്നു. സഹാനി മന്ത്രവാദം നടത്തിയതാണ് ബിര്‍സെയുടെ മരണകാരണമെന്നും അവര്‍ വിശ്വസിച്ചു.
ALSO READ: ആയിരത്തോളം കാണികള്‍ക്ക് മുന്നില്‍ സ്റ്റേജിലെ ഉപകരണം പൊട്ടിത്തെറിച്ച് പോപ്പ് സ്റ്റാറിന് ദാരുണാന്ത്യം
ഇതില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ സഹാനിയെ പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി വീണപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് പ്രദേശത്തെ അംഗന്‍വാടി കെട്ടിടത്തിന് സമീപം ഇയാളുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സഹാനിയുടെ മകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments