KeralaLatest NewsNews

വരാപ്പുഴ പെണ്‍വാണിഭ കേസ് : പ്രധാനപ്രതി ശോഭാ ജോണ്‍ അടക്കമുള്ള നാല് പ്രതികളുടെമേലുള്ള കോടതി വിധി വന്നു

കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ വരാപ്പുഴ പെണ്‍വാണിഭ കേസിലെ കോടതി വിധി വന്നു. കേസിലെ പ്രധാന പ്രതി ശോഭാ ജോണ്‍ അടക്കമുള്ള 4 പ്രതികളെ വെറുതെ വിട്ടാണ് വിചാരണക്കോടതിയുടെ വിധി വന്നത്. തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ശോഭാ ജോണ്‍ (43), തിരുവനന്തപുരം ശാസ്തമംഗലം കാഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി അനില്‍ കുമാര്‍ (കേപ് അനി-39), പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവരെയാണു എറണാകുളം അഡീ. സെഷന്‍സ് കോടതി വിട്ടയച്ചത്.

Read Also : കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം

പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് കോടതി പ്രതികളെ വെറുതെ വിട്ടയച്ചത്.
2011 ജൂണ്‍ 23 നാണ് കേസിന് ആസ്പദമായി സംഭവം നടക്കുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ശോഭാജോണില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാവ് 1 ലക്ഷം രൂപ വാങ്ങി മകളെ അനാശാസ്യ പ്രവര്‍ത്തനത്തിനായി നല്‍കി എന്ന് ആരോപിച്ചാണു ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്.

Read Also : കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ച് ഇന്ത്യ-പാകിന്റെ നിര്‍ണായ തീരുമാനം ഇന്ന്

എന്നാല്‍, പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ പെണ്‍കുട്ടിയെ പഠിപ്പിക്കുമെന്ന വിശ്വാസത്തിലാണു നല്‍കിയതെന്നും പണം വാങ്ങിയിട്ടില്ലെന്നും മാതാപിതാക്കള്‍ മൊഴികള്‍ മാറ്റി പറഞ്ഞതോടെ കേസില്‍ വേണ്ടത്ര തെളിവില്ലാതായി. ഇതോടെ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button