കൊല്‍ക്കത്ത: ‘എക് പ്യാര്‍ കാ നഗ്മാ’ ലതാ മങ്കേഷ്‌കറിന്റെ ആ പ്രശസ്ത ഗാനം കഴിഞ്ഞയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലിരുന്ന് ‘എക് പ്യാര്‍ കാ നഗ്മാ’ എന്ന ആ ഗാനം പാടുമ്പോള്‍ രാണു മൊണ്ടാല്‍ അത് തന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷെ ആ പാട്ട് കേട്ട് എല്ലാവരും അമ്പരന്നു. ‘രണാഘട്ടിന്റെ ലതാ മങ്കേഷ്‌കര്‍’ എന്നാണ് സൈബര്‍ ലോകം രാണുവിനെ വാഴ്ത്തിയത്. ആ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും രാണു സിനിമയില്‍ പോലും പിന്നണി ഗാനം ആലപിക്കുകയും ചെയ്തു. ഇപ്പോഴിതാ സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രാണുവിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം. അനുകരണങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നും സ്വന്തം ശൈലിയിലാണ് പാടേണ്ടതെന്നുമാണ് അവര്‍ പറഞ്ഞു. മ്യൂസിക്ക് റിയാലിറ്റി ഷോയില്‍ വന്നു പോകുന്ന ചെറുപ്പക്കാരെപ്പറ്റി തനിക്ക് ആശങ്കയുണ്ടെന്നും ലതാ മങ്കേഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സഹോദരി ആശാ ഭോസ്ലയെ സ്വന്തം ശൈലിയില്‍ പാടാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍ അവര്‍ എന്നെന്നേക്കുമായി തന്റെ നിഴലില്‍ ഒതുങ്ങിപ്പോകുമായിരുന്നു എന്നും ലത മങ്കേഷ്‌കര്‍ പറഞ്ഞു. റിയാലിറ്റി ഷോയിലെ കുട്ടികള്‍ വളരെ മനോഹരമായി തന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നുണ്ട്. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു എന്നും ലതാ മങ്കേഷ്‌കര്‍ ചോദിച്ചു.
ALSO READ: ഒന്നല്ല, രണ്ടല്ല, അഞ്ച് കേസുകളില്‍ പ്രതിയാണ്, ഇങ്ങനെ ഒരു സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതുണ്ടോ? മാണി സി കാപ്പനെതിരെ കെഎം ഷാജഹാന്‍
എനിക്ക് സുനിധി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. ‘ലതാ മങ്കേഷ്‌കര്‍ പറഞ്ഞു. ഗായകര്‍ക്ക് ലത മങ്കേഷ്‌കര്‍ ഒരു ഉപദേശവും നല്‍കിയിരിക്കുകയാണ്. ‘നിങ്ങള്‍ നിങ്ങളാകുക. എന്റെയോ സഹപ്രവര്‍ത്തകരുടെയോ നിത്യഹരിത ഗാനങ്ങള്‍ ആലപിക്കുക. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക. ആശയെ(ആശാ ഭോസ്ലെ) സ്വന്തം ശൈലിയില്‍ പാടാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍ അവള്‍ എന്നെന്നേക്കുമായി എന്റെ നിഴലില്‍ ഒതുങ്ങിപ്പോകുമായിരുന്നു. വ്യക്തിത്വത്തിന് ഒരാളുടെ കഴിവിനെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവള്‍. ‘
Post Your Comments