KeralaLatest NewsNews

മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ ശോഭാ സുരേന്ദ്രനു വേണ്ടി രചിച്ച ഗാനം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു

ആചാരസംരക്ഷണത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭയെന്ന് ബാലശങ്കര്‍

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനു വേണ്ടി ചിട്ടപ്പെടുത്തിയ ഗാനം വൈറലാകുന്നു. മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ ഡോ. ബാലശങ്കറും എം.എസ്. രഞ്ജിത്ത് ലാലും ചേര്‍ന്ന് രചിച്ച ഗാനമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

Read Also : നന്ദിഗ്രാമില്‍ മമതയ്ക്ക് പരാജയമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

അയി ഗിരി നന്ദിനി നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതേ… എന്ന ഗാനമാണ് ശോഭാ സുരേന്ദ്രന് വേണ്ടി രചിച്ചിരിക്കുന്നത്. കൃപ സുഭാഷാണ് ആലപിച്ചിരിക്കുന്നത്.

അലകടല്‍ അലകടല്‍ അലയായ് ഉയരും

നുരയായ് തെളിയും ശോഭയിതേ

അകമെരിയുന്നൊരു കനലായ് നിറയും

വരുമിവിനിയൊരു മാറ്റവുമായി… എന്ന് തുടങ്ങുന്നതാണ് ഗാനത്തിന്റെ വരികള്‍.

ശോഭാ സുരേന്ദ്രന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്ന പാട്ടിന് ഇതിനോടകം പതിനായിരത്തോളം ലൈക്കും രണ്ടായിരത്തിലധികം ഷെയറുകളും ആയിക്കഴിഞ്ഞു. കൂടാതെ നിരവധിയാളുകള്‍ വാട്ട്‌സ്ആപ്പ് വഴിയും ഷെയര്‍ ചെയ്യുന്നുണ്ട്. വീറും വീര്യവും ഊര്‍ജവുമുള്ള ഇതുപോലെയൊരു വനിത നിയമസഭയില്‍ വേണം എന്ന ആഗ്രഹത്തിലാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഇത്തരത്തില്‍ ഒരു പ്രചാരണഗാനം രചിക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് ഡോ.ബാലശങ്കര്‍ പറയുന്നു.

ആചാരസംരക്ഷണത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ നെഞ്ചുപിളര്‍ന്ന അസുര നിഗ്രഹമാണ് ശോഭാ സുരേന്ദ്രന്റെ വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വിശ്വാസികളുടെ വോട്ട് നേടി ശോഭ നിയമസഭയിലെത്തും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍, തളിര് മാസിക എഡിറ്റര്‍, കൂടിയാട്ടം കേരള കേന്ദ്രത്തിന്റെ ഡയറക്ടര്‍, കാവാലത്തിന്റെ സോപാനത്തിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. ബാലശങ്കര്‍ ഇപ്പോള്‍ ഷോട്ട് ഫിലിം രംഗത്ത് സജീവമായിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button