
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽ വച്ച് വീട്ടമ്മ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തി വീട്ടമ്മ ഗാനം അലോപിച്ചത്.
പ്രളയകാലത്ത് ചെങ്ങന്നൂർ എംഎൽഎ കൂടിയായ സജി ചെറിയാൻ നടത്തിയ ഇടപെടലുകളെ പുകഴ്ത്തി, ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും. കൈയടികളോടെയാണ് മന്ത്രിയെ പുകഴ്ത്തിയുള്ള കവിതയെ സദസിലുള്ളവര്‍ സ്വീകരിച്ചത്.
Post Your Comments