തൃശൂർ: തൃശൂരിൽ വൻ എടിഎം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവർച്ച.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്.കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments