കുവൈറ്റ് സിറ്റി : സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങി കുവൈറ്റ്. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്നാണ് കണ്ടെത്തിയത്. അതിനാൽ അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ വിവിധ രാജ്യങ്ങളിലുള്ള കുവൈറ്റ് എംബസിയുമായി ബന്ധപ്പെട്ട് നടപടി ഉറപ്പാക്കും. സമൂഹ മാധ്യമ കമ്പനികൾ വഴി വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടിയും ആവശ്യപ്പെടും. കൂടാതെ വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപകമായ ബോധവൽകരണത്തിനും ലക്ഷ്യമിടുന്നുണ്ട്.
Also read : ഷാർജ തുറമുഖത്ത് വൻ തീപിടിത്തം
Post Your Comments