കൊയിലാണ്ടി: എ ടി എമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ മുളകുപൊടി വിതറി ആക്രമിച്ച് തട്ടിയെടുത്തെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. പരാതി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും എ ടി എമ്മിൽ പണം നിറയ്ക്കാൻ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിയിലെ ജീവനക്കാരനും ചേർന്ന് നടത്തിയ തട്ടിപ്പായിരുന്നു സംഭവമെന്നുമാണ് പൊലീസ് പറയുന്നത്.
പയ്യോളി സ്വദേശി സുഹൈൽ സുഹൃത്ത് താഹ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താഹയുടെ കൈയിൽ നിന്നും 34 ലക്ഷം രൂപ കണ്ടെത്തി. ഇയാൾ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്. എ ടി എമ്മിൽ നിറയ്ക്കാൻ പണവുമായി പോകുകയായിരുന്ന തന്നെ ഒരു സംഘം ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നുവെന്നായിരുന്നു സുഹൈൽ പോലീസിൽ പരാതിപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കൊയിലാണ്ടി ദേശീയപാതയിലെ കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് സുഹൈലിനെ കെട്ടിയിട്ട നിലയിൽ നാട്ടുകാർ കണ്ടത്. കാറിലും മുഖത്തും മുളകുപൊടി വിതറി കാറിന്റെ സീറ്റുകൾക്കുള്ളിൽ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്.
Post Your Comments