ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബിഎസ്എന്‍എല്‍. ജിയോയുടെ ഫൈബര്‍ സബ്സ്‌ക്രിപ്ഷനു സമാനമായ ത്രീഇന്‍വണ്‍ സേവനം വാഗ്ദാനം ചെയ്യാനാണ് ബിഎസ്എന്‍എല്‍ നീക്കം നടത്തുന്നത്.
ഇതു സംബന്ധിച്ച് പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായി ബിഎസ്എന്‍എല്‍ ചര്‍ച്ച നടത്തുന്നതായാണ് സൂചന. കേബിള്‍ ടിവി കണക്ഷനുകള്‍ക്കൊപ്പം ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കം. ഇത് വാഗ്ദാനം ചെയ്യുന്നതിന് ബിഎസ്എന്‍എല്‍ ജിയോ ഫൈബറിനു സമാനമായ നവീകരിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കും.
ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ നോക്കിനടത്തും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഡിടിഎച്ച് പ്രവര്‍ത്തനങ്ങളും നോക്കും. സെറ്റ്ടോപ്പ് ബോക്സ് കേബിള്‍ ടിവി ഓപ്പറേറ്റരായിരിക്കും നല്‍കുക. എന്നാല്‍ ത്രീ ഇന്‍ വണ്‍ സേവനത്തിന്റെ താരീഫ് പുറത്തുവിട്ടിട്ടില്ല. ജിയോ ഫൈബര്‍ പ്ലാനുകള്‍ പ്രതിമാസം 700 രൂപയിലാണ് തുടങ്ങുന്നത്. ബിഎസ്എന്‍എലിനും ഇതേ നിരക്കില്‍ സേവനങ്ങള്‍ നല്‍കാനാകും.
Post Your Comments