ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരെ പിടികൂടുന്നതിനായുള്ള സൈനിക നീക്കം സുരക്ഷാ സേന തുടരുന്നതിനിടെ രജൗരി, പൂഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ തടഞ്ഞു. പ്രദേശത്ത് വ്യോമനിരീക്ഷണം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ധത്യാര്‍ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവില്‍ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങള്‍ക്കു നേരേ ഭീകരര്‍ ആക്രമണം നടത്തിയത്. സഞ്ചരിച്ചുകൊണ്ടിരുന്ന സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ പതിയിരുന്ന ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിന് സ്‌നിഫര്‍ നായ്ക്കളെയടക്കം വിന്യസിച്ചു കൊണ്ടാണ് സൈനികര്‍ തിരച്ചില്‍ നടത്തുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Post Your Comments