Latest NewsIndiaNews

കർഷക പ്രക്ഷോഭം: ഹരിയാനയിലെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം തുടരും

പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

ഹരിയാന: കർഷക പ്രക്ഷോഭം നടക്കുന്ന ഹരിയാനയിൽ ഇന്റർനെറ്റ് നിരോധനം തുടരും. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി 19 വരെയാണ് ഇന്റർനെറ്റ് നിരോധനം ഉണ്ടായിരിക്കുക. ഇതോടെ, സംസ്ഥാനത്തെ 7 ജില്ലകളിൽ ഫെബ്രുവരി 19 വരെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി ലഭിക്കുകയില്ല. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയതിനുശേഷമാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയതെന്ന് ഹരിയാന അഡീഷണൽ സെക്രട്ടറി ടിവിഎസ്എൻ പ്രസാദ് അറിയിച്ചു. പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇന്റർനെറ്റ് നിരോധനം നീക്കുന്നത് ക്രമസമാധാനം തകരാറിലാകുന്നതിലേക്ക് നയിച്ചേക്കാം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് വൈകിട്ട് 6 മണിക്ക് കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചണ്ഡീഗഡിൽ വച്ച് ചർച്ചകൾ നടത്തും.

Also Read: ഞങ്ങള്‍ പിരിഞ്ഞു, വിവാഹമോചിതരാണ്, അതിലിപ്പോ എന്താണ്? ജിഷിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button