NewsInternational

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്

ദുബായ്: ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിന് പിന്നാലെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സിവില്‍ കേസും ഫയല്‍ ചെയ്തു. ദുബായ് കോടതിയിലാണ് സിവില്‍ കേസ് നല്‍കിയത്. അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരെ ക്രിമിനല്‍ കേസ് തുടരുന്നതിനിടയിലാണ് ഈ നീക്കം.

ALSO READ: ആ ഫോണ്‍ സംഭാഷണത്തെ കുറിച്ച് എല്ലാവരേയും ഞെട്ടിച്ച് നാസിലിന്റെ പ്രതികരണം : ഫോണ്‍ സംഭാഷണം ഇനിയുമുണ്ട്.. സത്യാവസ്ഥ വെളിപ്പെടുന്നത് ആ സംഭാഷണത്തില്‍.. മലക്കംമറിഞ്ഞ് നാസില്‍ അബ്ദുള്ള : നാസിലിന്റെ നാടകം പൊളിച്ചത് സുഹൃത്ത് കബീറുമായുള്ള സംഭാഷണത്തില്‍

അതേസമയം, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസുകൊടുക്കാന്‍ കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതായുള്ള പരാതിക്കാരന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്ന് നാസില്‍ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമായിരുന്നു പുറത്തായത്. എന്നാല്‍ തന്റെ സന്ദേശം വളച്ചൊടിച്ചതാണെന്നാണ് നാസിലിന്റെ നിലപാട്. തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കരസ്ഥമാക്കാന്‍ അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ശബ്ദ സന്ദേശത്തില്‍ നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കാശ് കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍ വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു തന്റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തിലൂടെ നാസില്‍ പറഞ്ഞിരുന്നു. തനിക്ക് കിട്ടാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ടെങ്കിലും തെളിയിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ കേസ് കൊടുത്താല്‍ താന്‍ വിജയിക്കുമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. കേസ് നല്‍കുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.

ALSO READ: ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും, വാര്‍ത്ത പുറത്തിവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്; കാരണം ഇതാണ്

പത്തുവര്‍ഷം മുന്‍പുനടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നാസില്‍ അബ്ദുള്ള പരാതി നല്‍കിയത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നര ദിവസം അജ്മാന്‍ ജയിലില്‍ കിടന്ന തുഷാറിനെ വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യത്തിലിറക്കിയത്. 10 ലക്ഷം ദിര്‍ഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. കേസ് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍ക്കുന്നതിനായി ഇരുകൂട്ടരും നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button