NewsIndia

ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും, വാര്‍ത്ത പുറത്തിവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്; കാരണം ഇതാണ്

ലക്‌നൗ: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പുമാണ് നല്‍കുന്നതെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ പ്രതികാര നടപടയുമായി
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂലാണ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കിയിരുന്നത്. ഈ വാര്‍ത്ത പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കുന്നത്
ദേശീയ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു. കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ അടക്കമാണ് പവന്‍ ജയ്സ്വാള്‍ വാര്‍ത്ത നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്‍ സംസ്ഥാന സര്‍ക്കാരിനെ ഗൂഢാലോചന നടത്തി മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ALSO READ: എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ? പലരും ഇത് തുറന്ന് പറയുന്നില്ല; ഗർഭപാത്രം നീക്കം ചെയ്‌ത അനുഭവം പങ്കുവെച്ച് പ്രശസ്‌ത ഗായിക

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകനെതിരേ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ നല്‍കിയിരിക്കുന്ന പരാതി. മിര്‍സാപുരിലെ സ്‌കൂളില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോയില്‍ കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നത് കാണാം. പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്നാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പറയുന്നത്. കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നും ഭക്ഷണചാര്‍ട്ടിലുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളൂ. ഇതിനെതിരെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയും ദൃശ്യങ്ങളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. അപൂര്‍വമായി പാല്‍ വിതരണത്തിനെത്തിയാലും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവില്ലെന്നുമുള്ള രക്ഷിതാക്കളുടെ പരാതിയും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ALSO READ: തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു, ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍

വാര്‍ത്തയെ തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത് സര്‍ക്കാരിന് മാനക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം ചപ്പാത്തി മത്രമാണ് അന്നേ ദിവസം സ്‌കൂളില്‍ പാകം ചെയ്തിട്ടുള്ളതെന്നും എഫ് ഐആറില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button