Latest NewsKeralaNews

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റു: മൂന്ന് പേർക്ക് ദാരുണാന്ത്യം

ചേർത്തല: തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: ഇന്ത്യൻ വിപണിയിൽ വീണ്ടും താരമായി സാംസംഗ് ഗാലക്സി എ54 5ജി, ഏറ്റവും പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു

മരിച്ചവർ മൂന്നുപേരും അതിഥി തൊഴിലാളികളാണ്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. ഈ പന്തൽ പൊളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കമ്പി ലൈനിൽ തട്ടി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ പബ്ലിക് ഹിയറിംഗ്: ഉദ്ഘാടനം നിർവ്വഹിക്കാൻ സജി ചെറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button