
ന്യൂഡല്‍ഹി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ സ്നേഹവിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വധൂവരന്മാരെ ആശിര്‍വദിക്കാനെത്തിയത്. പ്രധാനമന്ത്രിയെത്തിയ സന്തോഷം തുഷാര്‍ വെള്ളാപ്പള്ളിയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
Read Also: കേരളത്തില്‍ നിന്ന് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
‘ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു’.
Post Your Comments