Entertainment

എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ? പലരും ഇത് തുറന്ന് പറയുന്നില്ല; ഗർഭപാത്രം നീക്കം ചെയ്‌ത അനുഭവം പങ്കുവെച്ച് പ്രശസ്‌ത ഗായിക

മുംബൈ: ഗർഭപാത്രം നീക്കം ചെയ്ത വിവരം തുറന്നുപറഞ്ഞിരിക്കുകയാണ് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്ക രവിശങ്കർ. സോഷ്യൽ മീഡിയയിലൂടെയാണ് അനൗഷ്കയുടെ തുറന്നുപറച്ചിൽ.

ALSO READ: ‘ഷക്കീല ചേച്ചി വന്നേ’ വൈറലായി ടിക് ടോക് വീഡിയോ

ആകെ 13 മുഴകൾ ഉണ്ടായിരുന്നു. ഗർഭപാത്രത്തിലുണ്ടായിരുന്ന മുഴ വളർന്നുവലുതായി ആറ് മാസം ഗർഭമുണ്ടെന്ന് തോന്നുന്ന ഘട്ടമെത്തിയിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. ഗർഭപാത്രം നീക്കം ചെയ്യേണ്ടി വുരമെന്ന് അറിഞ്ഞപ്പോള്‍ മുതൽ കടുത്ത നിരാശയിലായി.

എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയിൽ കുട്ടികൾ ഉണ്ടാകില്ല എന്ന ഭയം, ശസ്ത്രക്രിയ്ക്കിടയിൽ മരണപ്പെട്ടാൽ എന്റെ കുട്ടികൾ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ, ലൈംഗിക ജീവിതത്തിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്നാൽ ഞാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിച്ചപ്പോൾ ഗർഭപാത്രം നീക്കം ചെയ്യൽ സാധാരണമാണെന്നും നിരവധി സ്ത്രീകൾ ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നുണ്ടെന്നും മനസ്സിലാക്കി. എന്നാൽ ഇത് ആരും തുറന്നു പറയുന്നില്ലെന്നതാണ് വാസ്തവം.

ALSO READ: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസാസന്ദേശം

മാംസാർബുദമെന്ന് തോന്നിക്കുന്ന മുഴകൾ നീക്കം ചെയ്യാനായി ആമാശയത്തിലും ശസ്ത്രക്രിയ നടത്തി. . ഇതിലൊന്ന് പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തി നിൽക്കുകയായിരുന്നു”- അനൗഷ്ക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button