കോഴിക്കോട്: കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ നാടാകെ ഒപ്പമുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കേരളത്തിനൊപ്പം നില്‍ക്കുമ്പോള്‍ താരമാവുകയാണ് കോഴിക്കോടെ ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ. പ്രളയബാധിതര്‍ക്ക് സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് കോഴിക്കോട് കുന്ദമംഗലം വരട്ടിയാക്കിലെ കുട്ടികളുടെ കൂട്ടായ്മ. തങ്ങള്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകള്‍ പ്രളയബാധിത പ്രദേശമായ ചെത്തുകടവില്‍ വിതരണം ചെയ്തതിന് ശേഷം ബാക്കിവന്നാല്‍ മറ്റുസ്ഥലങ്ങളിലേക്ക് കൂടി നല്‍കാനാണ് ഇവരുടെ തീരുമാനം.
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ തങ്ങള്‍ക്ക് എന്ത് സഹായം ചെയ്യാമെന്നാണ് ഈ വിദ്യാര്‍ത്ഥിക്കൂട്ടം ആലോചിച്ചത്. ആ ചിന്തയില്‍ നിന്നാണ് അദ്വൈത് എന്ന കുട്ടിയുടെ മനസ്സില്‍ എല്‍ഇഡി ബള്‍ബുകള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. അദ്വൈതിന്റെ ആശയത്തിന് പിന്തുണമായി നാട്ടിലെ മറ്റ് കുട്ടികളും എത്തിയതോടെ പ്രളയം ഇരുട്ടിലാക്കിയ ഒരു നാടിന് വെളിച്ചമായി. നിര്‍മ്മാണ ചെലവിനുള്ള തുക കണ്ടെത്താന്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് പണപ്പിരിവും നടത്തി.
നാട്ടിലെ ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ക്ക് ഉടന്‍ എല്‍ഇഡി ബള്‍ബ് കൈമാറും ബാക്കിയുള്ളവ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളില്‍ നല്‍കും. ആരെങ്കിലും എല്‍ഇഡി ബള്‍ബ് പണം കൊടുത്ത് വാങ്ങാന്‍ തയ്യാറായാല്‍ അതില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് ബള്‍ബ് നിര്‍മ്മിച്ച് അര്‍ഹമായവര്‍ക്ക് സൗജന്യമായി നല്‍കാനും ഈ കൂട്ടായ്മ തയ്യാറാണ്.
Post Your Comments