Latest NewsKerala

നെഹ്‌റു ട്രോഫി ജലോത്സവം നടക്കാന്‍ മണിക്കൂറുകൾ മാത്രം; മാധ്യമങ്ങള്‍ക്ക് വിലക്ക്

ആലപ്പുഴ: പുന്നമടക്കായലിനെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ഇന്ന് നെഹ്‌റു ട്രോഫി വള്ളംകളി. രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങും നടക്കും. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍, ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടക്കും. അതേസമയം ചിത്രീകരണത്തിന് ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. ചാമ്പ്യൻസ് ട്രോഫി ചിത്രീകരിക്കുന്ന ചാനലിന്റെ സമ്മര്‍ദ്ദമാണെന്നാണ് സൂചന.

Read also: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം

വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങള്‍ മത്സരിക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ നെഹ്‌റു ട്രോഫിക്കായി മത്സരിക്കും. നെഹ്‌റു ട്രോഫിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരങ്ങളും നടക്കുക. ഒൻപത് ക്ലബുകള്‍ സിബിഎല്ലില്‍ പങ്കെടുക്കും. ആറു ജില്ലകളിലായി 12 മത്സരങ്ങളാണ് സിബിഎല്ലില്‍ ഉള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കർ ജലമേളയില്‍ മുഖ്യ അതിഥിയാകും. സംസ്‌കാരവും വിനോദവും ഒരുപോലെ ഒത്തുചേരുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്കൊപ്പം ആദ്യമായി നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button