CricketLatest NewsNewsIndiaSports

ലോകകപ്പ് ലഖ്നോവിലായിരുന്നുവെങ്കിൽ ശ്രീകൃഷ്ണന്‍റെ അനുഗ്രഹത്തോടെ ഇന്ത്യ വിജയിച്ചേനേ – അഖിലേഷ് യാദവ്

ഞായറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റതിന്റെ വിഷമത്തിലാണ് ക്രിക്കറ്റ് ആരാധകർ. മത്സരത്തെ കുറിച്ച് വിശകലനം നടത്തുകയാണ് പലരും ഇപ്പോൾ. അഹമ്മദാബാദിന് പകരം ലഖ്നോവിൽ നടന്നിരുന്നുവെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നുവെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

ലഖ്നോവിൽ മത്സരം നടന്നിരുന്നുവെങ്കിൽ ടീമിന് ശ്രീകൃഷ്ണന്‍റെയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിച്ചേനേയെന്നും അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ മത്സരത്തിൽ ഇന്ത്യ വിജയിച്ച് ലോകകപ്പ് നെടുമായിരുന്നു എന്ന വിചിത്ര കാരണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അഖിലേഷ് യാദവിന്റെ വിചിത്ര അവകാശവാദം.

ഫൈനലിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റതോടെ ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീട സ്വപ്‌നങ്ങളാണ് തകർന്നത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനൽ കയറിയ ഇന്ത്യയ്ക്ക് പരാജയത്തിന്റെ രുചി നുകരേണ്ടി വന്നു. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തിനു പ്രധാന കാരണം മോശം ബാറ്റിങാണെന്നു ചൂണ്ടിക്കാണിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button