KeralaLatest News

നാഷണല്‍ ഹൈവേ അടച്ചുപൂട്ടൽ നടക്കില്ല, ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി ജില്ലാ നേതൃത്വം

കല്‍പ്പറ്റ: മൈസൂര്‍ കോഴിക്കോട് നാഷണല്‍ ഹൈവേ അടച്ച് പൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വയനാട് ബിജെപി ജില്ലാ നേതൃത്വം. ബദല്‍ സംവിധാനമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഓവര്‍ ബ്രിഡ്ജ് പോലെയുള്ള സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ഈ നടപടി ഗൗരവമുള്ളതാണെന്നും ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും വയനാട് ബിജെപി ജില്ലാ നേതൃത്വം.

ALSO READ: നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ ദ്രോഹിച്ച് പോലീസ് നടത്തുന്ന ചെക്കിങ്ങിനെതിരെ വ്യാപക പ്രതിഷേധം

നിലവില്‍ ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മൈസൂര്‍- കോഴിക്കോട് നാഷണല്‍ ഹൈവേ പൂര്‍ണമായി അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ നിലപാട് വയനാടിന്റെ വികസനത്തിന് വിലങ്ങു തടിയാകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു.ഇതേ തുടര്‍ന്നാണ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറായത്.

ALSO READ: നിരോധിച്ച ക്യാമ്പസ് രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ കേരള സർക്കാർ നിയമം ഉണ്ടാക്കുന്നു

പ്രകൃതിക്കും, വന്യ ജീവികള്‍ക്കും അപകടമുണ്ടാകാത്ത രീതിയില്‍ ഓവര്‍ ബ്രിഡ്ജ് പോലെയുള്ള സംവിധാനം നടപ്പാക്കാന്‍ സാധിക്കുമെന്ന ആശയം പാര്‍ട്ടി മുന്നോട്ട് വെച്ചിരുന്നു. തുടര്‍ന്ന് അതിനായി ചിലവ് വരുന്ന തുകയുടെ പകുതി വിഹിതം കേന്ദ്രം വഹിക്കാമെന്നുള്ള ഉറപ്പ് നേരത്തേ സംസ്ഥാനസര്‍ക്കാരിന് കെമാറുകയും ചെയ്തിരുന്നു.എന്നാല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിസംഗതയാണ് പ്രശ്നം ഗുരുതരമാക്കിയത്.

സുപ്രീം കോടതി അഭിപ്രായം വ്യക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനനുവദിച്ച ഒരു മാസത്തെ സമയ പരിധി അവസാനിക്കുന്നതിന് മുമ്പായി വയനാടിന്റെ എം.പി അടിയന്തിരമായി വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button