കാസര്‍ഗോഡ് : തിങ്കളാഴ്ച്ച കാസർഗോഡ് ജില്ലയിൽ അവധി. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
അതേസമയം ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം നടക്കുക. ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടക്കാറുള്ളത്.
ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് ഇതിൽ പ്രധാനം. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുകയും,ഗണപതിക്ക് സമര്‍പ്പിക്കുകയും ചെയ്യും. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹം ഘോഷയാത്രകളോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂർണമാകുന്നു
Post Your Comments