ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന അപൂര്‍വദിനമാണ് ഇന്ന്. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ ശീലമുള്ള ഒന്നാണ്. ഭദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ഥിയായി ആഘോഷിക്കുന്നത്. ഭാരതം മുഴുവന്‍ വിനായകചതുര്‍ഥി ആഘോഷിക്കുന്നുണ്ട്.
ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ ശീലമുള്ള ഒന്നാണ്. വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്‍, ഗണേശന്‍, ഗജാനനന്‍, മൂഷികവാഹനന്‍, പിള്ളെയാര്‍, മോദകപ്രിയന്‍ തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്‍. വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങോടും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.
പട്ടുകുടയും പലഹാരങ്ങളും ഭജനയുമായി ഭക്തിയോടെ വിനായകന് സമര്‍പ്പിക്കുന്നു. വിഘ്നേശ്വരന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ശര്‍ക്കര പൊങ്കല്‍, ഉണ്ണിയപ്പം, എല്ലാം നിവേദിക്കുന്നു. കറുകമാല ചാര്‍ത്തി പതിനാറ് ഉപചാരങ്ങള്‍ നല്‍കി വിപുലമായി പൂജിക്കുന്നു. അതിന് ശേഷം ആഘോഷത്തോടെ വിനായക വിഗ്രഹത്തെ അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമ്മജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.
ഈ ദിവസം ചെയ്യുന്ന ഗണപതിഹോമത്തിനും ഉണ്ണിയപ്പം, മോദകം, അട നിവേദ്യത്തിനും ഗണപതി ഉപാസനയ്ക്കും കൂടുതല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ ‘ഓം ഗം ഗണപതയെ നമ:’ ജപിക്കുന്നത് വളരെ ഉത്തമമാണ്.
Post Your Comments