മുംബൈ: വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി നാടെങ്ങും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. നാളെ ആരംഭിക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് നാടെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ടയിലാണ് വിനായക ചതുര്‍ത്ഥി ഏറ്റവും അധികം ആഘോഷിക്കുന്നത്. സുരക്ഷയുടെ ഭാഗമായി മുംബൈയിലുടനീളം 40,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത വകുപ്പ് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പിആര്‍ഒ പ്രണയ് അശോക് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനായി മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് അന്തര്‍ വകുപ്പ്തല ഏകോപനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ശുഭകാര്യങ്ങള്‍ക്ക് ഗണപതിഹോമം : ഇക്കാര്യങ്ങള്‍ അറിയുക
ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അഗ്‌നിശമന സേന, പൊതുമരാമത്ത് വകുപ്പ് മുതലായ വകുപ്പുകളുടെ സഹായവും മുംബൈയിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. 7,703 ഗണപതി മണ്ഡലങ്ങളാണ് പോലീസുമായി സഹകരിച്ച് ഉത്സവത്തിനായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുംബൈ പിആര്‍ഒയുടെ കണക്കനുസരിച്ച് ഒരുലക്ഷത്തിഅറുപത്തിരണ്ടായിരം ഗണപതി മണ്ഡലങ്ങളും പതിനൊന്നായിരം ഗൗരി ഗണപതി മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന 129 സ്ഥങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
. കേരളത്തിലും വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്തലസ്ഥാനത്ത് തമ്പാനൂര്‍ മുതലുള്ള വിവിധയിടങ്ങളില്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തമ്പാനൂരില്‍ നടന്ന ഗണേശവിഗ്രഹ പ്രതിഷ്ഠാ കര്‍മ്മത്തില്‍ കോണ്‍ഗ്രസ് നേതാവ് ജോണ്‍സണ്‍ ജോസഫ് തിരിതെളിച്ചു. സിനിമ സീരിയല്‍ താരം ടിടി ഉഷ, നിര്‍മ്മാതാവ് കല്ലയൂര്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
ALSO READ: ഗണപതി ബപ്പയുടെ അനുഗ്രഹത്തിനായി
Post Your Comments