ഭോപ്പാൽ: പ്രധാനമന്ത്രി ആവാസ് യോജനയോട് മുഖം തിരിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. ആവാസ് യോജന പദ്ധതി പ്രകാരം മൂന്നര ലക്ഷത്തിലധികം ഗ്രാമീണര്‍ക്കായുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ കമൽ നാഥിന്റെ മധ്യപ്രദേശ് സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
മധ്യപ്രദേശിനായി ഈ വര്‍ഷം 8,32,100 വീടുകള്‍ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ 6,00,000 വീടുകള്‍ പണിയാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനു നല്‍കിയ ഉറപ്പ്. പക്ഷേ 2,33,000 പേര്‍ക്ക് മാത്രമാണ് ഭവന നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പിന്റെ പകുതി പോലും എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എല്ലാവര്‍ക്കും വീട് എന്ന നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് ഇത്. പദ്ധതിയില്‍ നിന്ന് വിട്ടുപോയ ദരിദ്രരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനം എത്ര വീടുകള്‍ നിര്‍മ്മിക്കണം എന്നതിന്റെ പട്ടിക ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കാറുണ്ട്.
Post Your Comments