ലേ: ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് തിരിച്ചറിഞ്ഞിട്ടും നാണമില്ലാതെ അന്താരാഷ്ട്രരംഗത്ത് കാശ്മീരിനെചൊല്ലി ചര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ഇമ്രാൻ ഖാനെ ശക്തമായ ഭാഷയിൽ വിമർശിച്ച് രാജ്‌നാഥ് സിംഗ്. ജമ്മുകാശ്മീര്‍ പുന: സംഘടനയ്ക്ക് ശേഷമുള്ള സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയപ്പോഴാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
കശ്മീരിനെക്കുറിച്ച് പറയാന്‍ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിരന്തരമായി ഭാരതത്തിന്റെ അതിര്‍ത്തിയില്‍ കടന്നുകയറുന്ന പാക്കിസ്ഥാനുമായി ഏതുമാനദണ്ഡം വച്ചാണ് സംസാരിക്കുകയെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.ഡിആര്‍ഡിഒയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനുമായി എന്നും സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണ് ഭാരതം, എന്നാല്‍ ചര്‍ച്ച നടക്കണമെങ്കില്‍ പാക്കിസ്ഥാൻ ആദ്യം ഭീകരന്മാരെ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തണം,രാജ്‌നാഥ് സിംഗ് പറഞ്ഞു.
370-ാം വകുപ്പ് റദ്ദാക്കിയത് പൂര്‍ണ്ണമായും ഭാരതത്തിന്റെ ആഭ്യന്തരവിഷയമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറിനോടും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ആദ്യം ചെയ്യേണ്ടത് അവര്‍കൈയ്യേറി വച്ചിരിക്കുന്ന കശ്മീര്‍ മേഖലയിലെ മനുഷ്യാവകാശ വിഷയങ്ങള്‍ പരിഹരിക്കലാണ്. ഒരു രാജ്യം പോലും എന്തുകൊണ്ടാണ് പാക്കിസ്ഥാനൊപ്പം നില്‍ക്കാത്തതെന്ന് അവര്‍ സ്വയം ചിന്തിക്കണം. രാജ്‌നാഥ് സിംഗ് പറഞ്ഞു.
Post Your Comments