KeralaLatest News

കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന് അധികൃതര്‍; വില്ലേജ് ഓഫീസറുടെ പിഴവില്‍ പെരുവഴിയിലായത് നിരവധി കുടുംബങ്ങള്‍

ആലപ്പുഴ: ഭുമിയും ആധാരവും കൈവശമുണ്ടായിട്ടും താമസിക്കുന്ന ഭൂമി പോലും താമസിക്കുന്നത് പുറംപോക്കിലാണെന്ന് അധികൃതര്‍. ആലപ്പുഴയിലാണ് മുന്‍ അസ്സിസ്റ്റന്റ് വില്ലേജ് ഓഫീസറുടേത് ഉള്‍പ്പെടെ അറുനൂറോളം കുടുംബങ്ങള്‍ റവന്യു രേഖകളില്‍ പുറംപോക്കിലുള്‍പ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെടുന്നത്. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈവശാവകാശ രേഖകള്‍ക്കായി വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോഴാണ് കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന് അധികൃതര്‍ അറിയിച്ചത്.

ALSO READ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം

മുന്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് റവന്യു രേഖകള്‍ തയ്യാറാക്കുമ്പോഴുണ്ടായ പിഴവാണ് കുടുംബങ്ങള്‍ പെരുവഴിയിലായതിന് കാരണം. ഇതോടെ വീട് നിര്‍മ്മാണം നടത്താനോ വിദ്യാഭ്യാസ ആവശ്യത്തിനുള്ള വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നൂറ്റാണ്ടുകളായി പുരയിടമായി കിടക്കുന്ന വസ്തുക്കള്‍ പോലും കരം തീരുവ രസീതില്‍ നിലമെന്നായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കരം അടച്ച ഭൂമിപോലും പുറംപോക്കിലേക്ക് മാറിയത്.

ALSO READ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം

2010-11 വരെ ഗുണഭോക്താക്കള്‍ കൃത്യമായി കരം അടച്ചിരുന്നു. റീസര്‍വ്വേയുടെ മുന്നോടിയായി ഫയര്‍ വാല്യു തിട്ടപ്പെടുത്താന്‍ സ്ഥലം നേരിട്ടെത്തി പരിശോധിക്കാതെ ഓഫീസിലിരുന്ന് രേഖകള്‍ തയ്യാറാക്കിയതാണ് ഉടമകള്‍ക്ക് തിരിച്ചടിയായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കുട്ടനാട് റീസര്‍വ്വേ അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, റവന്യു മന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. എടത്വാ, പുളിങ്കുന്ന്, വെളിയനാട് പഞ്ചായത്തിലെ റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിയിരുന്നു. ഇതോടെ വീടോ, സ്ഥാപനങ്ങളോ നിര്‍മ്മിച്ചാല്‍ വീട്ടുനമ്പര്‍ ഇട്ട് കിട്ടാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button