ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം. നെഹ്‌റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയാണ് ഹെലികോപ്ടര്‍ സഞ്ചാരമൊരുക്കുന്നത്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
Read also: ചാമ്പ്യന്‍സ് ബോട്ട് ലീഗ് ; ഐ.പി.എല്‍. മാതൃകയില്‍ വള്ളംകളി നടത്താൻ തീരുമാനം
ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷന്‍ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ഹെലികോപ്റ്റര്‍ സഞ്ചാരമാണ് ഒരുക്കുന്നത്. ചിപ്‌സന്‍ ഏവിയേഷനുമായി ചേര്‍ന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതല്‍ ആറ് വരെയും 31, 1 തിയതികളില്‍ രാവിലെ എട്ടു മുതല്‍ പത്തുവരെയുമാണ് സര്‍വീസ് നടത്തുന്ന സമയം. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്.
Post Your Comments