തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ നിന്നുള്‍പ്പെടെ പട്ടയമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്ന വാര്‍ത്തയെ കുറിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതികരിക്കുന്നതിങ്ങനെ.
പട്ടയമില്ലാത്ത ഭൂമി ആരാധനാലയങ്ങളില്‍ നിന്ന് ഉള്‍പ്പെടെ റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നുവെന്ന രീതിയില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് വേണ്ടത്ര ഭൂമി ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ അറിവോടെ റവന്യൂ വകുപ്പ് സാധ്യമായ മേഖലകളില്‍ നിന്ന് ഭൂമി വീണ്ടെടുക്കുകയാണെന്നായിരുന്നു ദിനപത്രമായ പ്രമുഖപത്രം പ്രധാനവാര്‍ത്തയായി നല്‍കിയത്. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തയാണെന്നും സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും റെവന്യൂമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സാമൂഹിക-യുവജന സംഘടനകള്‍, അനാഥാലയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയുടെ ഭൂമിയും ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ നിലവില്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ ഭൂമി പലയിടത്തും വ്യക്തമായ രേഖകളുടെ പിന്‍ബലമില്ലാതെയാണ് കൈവശമിരിക്കുന്നതെന്നും ഇത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു തന്നെയും ഭൂരേഖകളുടെയും പൊതുഭൂമിയുടെയും പരിപാലനത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുകയും ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അളവ് ഭൂമി നിയമപരവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments