തിരുവനന്തപുരം : വില്ലേജ് ഓഫീസുകളിലെ അഴിമതി തടയാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വില്ലേജ് ഓഫിസ് പ്രവര്‍ത്തനത്തിന്റെ സമഗ്ര മാര്‍ഗരേഖയായ വില്ലേജ് മാന്വല്‍ പരിഷ്‌കരിച്ചു. പുതിയ പതിപ്പിന് റവന്യൂ വകുപ്പിന്റെ അംഗീകാരവും ലഭിച്ചു. എല്ലാ വിഷയങ്ങളിലും സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും നല്‍കാന്‍ ഇനി വില്ലേജ് ഓഫീസര്‍ക്ക് കഴിയില്ല. 26 ഇനം സര്‍ട്ടിഫിക്കറ്റുകളേ ഇനി വില്ലേജ് ഓഫിസര്‍ക്കു നല്‍കാനാവൂ.
സ്വീപ്പര്‍ രാവിലെ 9നു ഓഫിസില്‍ എത്തിയശേഷം 12ന് അവിടെ നിന്നു പോകണം. സ്ഥലം മാറ്റമില്ലാത്ത തസ്തികയിലുള്ള ഇവരാണു കൈക്കൂലിക്കും ക്രമക്കേടിനും ഇടനിലക്കാരാകുന്നതെന്ന ആക്ഷേപം കണക്കിലെടുത്താണു കര്‍ശന നിബന്ധന. ജപ്തി നടപടികള്‍ സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു മുന്‍പും പൂര്‍ത്തിയാക്കണം. കലക്ടര്‍ക്കു വേണ്ടി വില്ലേജ് ഓഫിസര്‍ ജപ്തി നടപടികള്‍ നടത്തണം. ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമ്‌ബോള്‍ മൂല്യം കുടിശ്ശിക തുകയേക്കാള്‍ കൂടരുത്. വസ്ത്രങ്ങള്‍, താലി, വിവാഹ മോതിരം, ആചാരപരമോ മതപരമായോ കാരണത്താല്‍ ശരീരത്തില്‍ നിന്നു വേര്‍പെടുത്താന്‍ പാടില്ലാത്ത ആഭരണങ്ങള്‍, കൈത്തൊഴില്‍ ഉപകരണങ്ങള്‍, ആരാധനയ്ക്കുള്ള അത്യാവശ്യ വസ്തുക്കള്‍ എന്നിവ ജപ്തി ചെയ്യരുത്.
ജപ്തി ചെയ്യുന്ന ഉദ്യോഗസ്ഥനു മുന്‍കൂര്‍ അനുമതിയില്ലാതെയും ബലംപ്രയോഗിച്ചും വീടുകളിലും കെട്ടിടങ്ങളിലും പ്രവേശിക്കാം. ഏതുമുറിയും കുത്തിപ്പൊളിച്ചു തുറക്കാനും അധികാരമുണ്ട്. എന്നാല്‍ സ്ത്രീകളുടെ താമസത്തിനു നീക്കിവച്ചിട്ടുള്ള വീടുകളിലോ മുറികളിലോ പ്രവേശിക്കുന്നതിനു മുന്‍പു സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത രണ്ടു പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ നോട്ടിസ് നല്‍കണം.
വര്‍ഷം 1000 സര്‍വേ കല്ലുകളെങ്കിലും വില്ലേജ് അസിസ്റ്റന്റ് പരിശോധിക്കണം. അഞ്ചുവര്‍ഷം കൊണ്ട് എല്ലാ സര്‍വേ കല്ലുകളുടെയും പരിശോധന പൂര്‍ത്തിയാക്കണം
Post Your Comments