KeralaLatest News

റേഷൻ കാർഡ്: മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത് ലക്ഷക്കണക്കിന് കുടുംബങ്ങളെ

തിരുവനന്തപുരം: മുൻഗണനേതര വിഭാഗം റേഷൻ കാർഡ് ഉപയോഗികുന്നവരുടെ നിരയിലേക്ക് മുൻഗണനാ വിഭാഗത്തിൽനിന്ന് ലക്ഷകണക്കിന് പേരെ മാറ്റി.

ALSO READ: പ്രതീക്ഷകൾ തകിടം മറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് യുഎഇയിൽ തിരിച്ചടി

ഏകദേശം 3.70 ലക്ഷം കുടുംബങ്ങളെ ഇങ്ങനെ (ഏകദേശം 15.50 ലക്ഷം അംഗങ്ങൾ) മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയതിന് ഇവരിൽ നിന്ന് ജൂലൈ 31വരെ 46.62 ലക്ഷം രൂപ പിഴ ഈടാക്കി.

ALSO READ: മള്‍ട്ടിപ്ളക്സുകളില്‍ സ്നാക്സുകള്‍ക്ക് തീവില വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി

നിലവിലെ മാനദണ്ഡപ്രകാരം അർഹതയുണ്ടെന്നു കണ്ടെത്തിയാൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു തയാറാക്കിയിട്ടുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തും. റേഷൻ സാധനങ്ങളുടെ കമ്പോള വിലയാണ് ഈടാക്കിയത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എഎവൈ പിഎച്ച്എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 59,038 കുടുംബങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ഈ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ശേഷം അദാലത്തുകൾ നടത്തി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തും. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളിൽ അർഹരായവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button