ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കര്‍ഷകസമരത്തില്‍ പങ്കെടുത്തതിനാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ശിവപുരിയിലെ പിച്ചോറില്‍ നടന്ന കര്‍ഷകപ്രക്ഷോഭത്തിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്‍ അറസ്റ്റിലായതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Read Also : യാത്രക്കാർ ശ്രദ്ധിക്കുക : അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
കാര്‍ഷിക വായ്പകള്‍ എഴുതിതള്ളാമെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. അധികാരത്തിലെത്തി ഇത്രയുംനാളായിട്ടും കമല്‍നാഥ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയില്ലെന്നും, സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പത്തുദിവസം കൊണ്ട് രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. നിശ്ചിതസമയത്തിനുള്ളില്‍ പ്രഖ്യാപനം നടപ്പിലായില്ലെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ഗാന്ധിയുടെ കണക്കനുസരിച്ച് ഇപ്പോള്‍ 24 മുഖ്യമന്ത്രിമാരെ നിയമിക്കേണ്ട സമയമായെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു
Post Your Comments