Latest NewsIndia

പൊതുജനം രാഹുൽ ഗാന്ധിക്ക് തക്ക മറുപടി നൽകിയതാണ്; ആശങ്ക വേണ്ടെന്ന് നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട – വന്‍കിട സംരംഭകര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ബിഐയെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന വിമര്‍ശം ഉന്നയിച്ച രാഹുൽ ഗാന്ധിയെയും നിർമ്മല സീതാരാമൻ പരിഹസിക്കുകയുണ്ടായി.

Read also: ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം; നിർമ്മല സീതാരാമനെതിരെ വിമർശനവുമായി കോൺഗ്രസ്

രാഹുല്‍ നേരത്തെയും കള്ളന്‍, കള്ളി എന്നൊക്കെ പറഞ്ഞ് നടന്നിരുന്നു. പൊതുജനം അതിന് തക്കതായ മറുപടിയാണ് നല്‍കിയത്. വീണ്ടും അതേ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ അര്‍ത്ഥം എന്താണ്. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button