ന്യൂഡൽഹി: അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ചുനീക്കുമെന്ന തന്റെ നിലപാട് കടുപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ പിടി വീണിരിക്കുന്നത് നികുതി വകുപ്പിനാണ്.
അഴിമതിയുടെ സംശയത്തിൽ നിൽക്കുന്ന നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പുതുതായി നടപടി സ്വീകരിക്കുന്നവരുടെ പേരുവിവരങ്ങളും സർക്കാർ പുറത്ത് വിട്ടു . ഇവരിൽ പലരും ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നവരാണ്. ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണവുമായി വന്നയാളിൽ നിന്നും 58 ഗ്രാം സ്വർണ്ണം വാങ്ങിയ ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടും.
ഇക്കഴിഞ്ഞ സ്വാതന്ത്യ്ര ദിന പ്രസംഗത്തിൽ ചതിക്കുന്ന ചിലർ നികുതി വകുപ്പിൽ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതിക്കാർക്കെതിരെയുള്ള ഈ നീക്കം. കഴിഞ്ഞ ജൂണിൽ പ്രത്യക്ഷ നികുതി വകുപ്പിലെ 12 പേർ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ 27 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സര്‍ക്കാർ സമാന നടപടി സ്വീകരിച്ചിരുന്നു.
Post Your Comments