കൊച്ചി: തിരുവനന്തപുരം എം.പി ശശി തരൂർ മോദി അനുകൂല പ്രസ്താവന നടത്തുകയും, അതേ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്‌തതിനെതിരെ ടി എൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു.
മോദി സ്തുതിയിൽ തരൂരിനെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. മോദി സ്തുതി ബിജെപിയിൽ മതിയെന്നും നേതാക്കൾ പാർട്ടി നയം അനുസരിക്കണമെന്നുമാണ് കെ.മുരളീധരൻ പറഞ്ഞത്. തരൂരിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോൾ ഏതാണ് നല്ല പ്രവൃത്തിയെന്ന് പുകഴ്ത്തുന്നവർ പറയണമെന്നും മുരളീധരൻ പറഞ്ഞു.കേരളത്തിലെ 20 എംപിമാരും മോദി വിരുദ്ധ പ്രസ്താവന നടത്താൻ ബാധ്യതയുള്ളവരാണ്. യുഡിഎഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മോദിയെ വിമർശിച്ചതുകൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും കെ.മുരളീധരൻ പറഞ്ഞു.
ALSO READ: ശണേശ വിഗ്രഹങ്ങൾ ഒരുങ്ങി; ഗോവയിലെ ഗണേശചതുർത്ഥി ആഘോഷം നൽകുന്നത് വേറിട്ട അനുഭവം
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ എംപിമാരായ കെ മുരളീധരനും ബെന്നി ബെഹനാനും നേരത്തെ രംഗത്ത് വന്നിരുന്നു. മോദിയെ മഹത്വവൽക്കരിക്കുന്നതല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്നും മോദിയെ എതിർക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കേന്ദ്രസർക്കാരിനെ എതിർക്കുമ്പോൾ മോദിയെ വിമർശിക്കേണ്ടി വരും. അതിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
Post Your Comments