Latest NewsNewsIndia

മോദിയെ നേരിടാൻ നെഹ്‌റു പാരമ്പര്യം പോര: കബിൽ സിബലിനെ രംഗത്തിറക്കാൻ കോൺഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമ​ന്ത്രി നരേന്ദ്രമോദിയെ നേരിടാൻ നെഹ്‌റു കുടുംബത്തിനെ പിൻതള്ളി കോണ്‍ഗ്രസ്​ നേതാവ് കപില്‍ സിബൽ രംഗത്ത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ കപില്‍ സിബലി​ന്റെ വസതിയില്‍ നടന്ന അത്താഴവിരുന്നിലൂടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ തീരുമാനിക്കുന്ന ചില നീക്കങ്ങൾ ഉണ്ടായത്.

Also Read:മദ്യ ലഹരിയില്‍ യുവതികള്‍: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്വിഗി ഡെലിവറി ബോയ് മരിച്ചു

തിങ്കളാഴ്​ച രാത്രി ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ പ​ങ്കെടുത്തു. കപില്‍ സിബലി​ന്റെ ജന്മദിനാഘോഷത്തോ​ടനുബന്ധിച്ചായിരുന്നു അത്താഴവിരുന്ന്​. എന്നാല്‍ സര്‍ക്കാറിനെതിരായ പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുന്നതിനൊപ്പം കോണ്‍ഗ്രസി​ന്റെ നെഹ്​റു കുടുംബ വാഴ്​ചയെക്കുറിച്ചും ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, പ്രമുഖ നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ യോഗത്തില്‍ പ​ങ്കെടുത്തിരുന്നില്ല. നെഹ്​റു കുടുംബത്തില്‍നിന്ന്​ കോണ്‍ഗ്രസിനെ മോചിപ്പിച്ചാല്‍ മാത്രമേ പുനരുജ്ജീവനം സാധ്യമാകൂവെന്ന്​ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button