COVID 19KeralaLatest NewsIndiaNews

പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ രസകരമായ മറുപടി

ന്യൂഡല്‍ഹി: പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയോട് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി. ‘താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട അണിയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നാ’യിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Also Read:തരംഗമായി യുപി മോഡല്‍: കോവിഡിനെ പിടിച്ചുകെട്ടാന്‍ യോഗിയെ വിട്ടുനല്‍കാമോ എന്ന് ഓസ്‌ട്രേലിയന്‍ എം.പി

‘താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട അണിയിക്കാന്‍ എല്ലാ അവകാശവുമുണ്ട്’ -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്ബോള്‍ ഫോട്ടോ എടുക്കാന്‍ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.

‘രാഷ്ട്രീയം ഭിന്നമാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴക്കില്ല. കേരളത്തിന്റെ വികസനം തന്‍റെ സ്വപ്‌നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടെ’ന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ചര്‍ച്ച സൗഹാര്‍ദപരവും പ്രോത്സാഹനജനകവുമായിരുന്നെന്ന് പിണറായി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി എന്തു സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button