ഓണം ഇങ്ങെത്തി.. ഈ ഓണത്തിന് വളരെ വ്യത്യസ്തത നിറഞ്ഞ സിനിമകളാണ് തീയറ്ററിൽ എത്തുന്നത്. അവയിൽ ചിലത് പുതിയ പരീക്ഷണങ്ങളുമാണ്. ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങളാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഗാനഗന്ധര്‍വ്വന്‍, ലൗവ് ആക്ഷന്‍ ഡ്രാമ’
മോഹൻലാൽ നായകനായി ഓണം റിലീസിന് തയ്യാറെടുക്കുന്ന പ്രമുഖചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം, ശക്തമായ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു. തൃശൂർ ഭാഷ, ആചാരങ്ങൾ, സംസ്കാരം എന്നിവക്ക് വലിയ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇത്.
‘പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പിഷാരടിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം പഞ്ചവര്‍ണ്ണ തത്ത പോലെ ഈ സിനിമയും ഹാസ്യപ്രധാനമായിരിക്കും.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’ ഓണം റിലീസ് ആയി പുറത്തിറങ്ങുന്ന ഫെസ്റ്റിവല്‍ മൂഡിലുള്ള സിനിമയാണ്. ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം.
Post Your Comments