ഓണം റിലീസുകളിൽ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ഓണം റിലീസ് ആയി പുറത്തിറങ്ങുന്ന ചിത്രം ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ളതാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ALSO READ: റാംപില്‍ തീ നടത്തവുമായി അക്ഷയ് കുമാര്‍; വീഡിയോ കാണാം
നിവിന്‍ പോളി, നയന്‍താര, എന്നിവർക്കു പുറമെ അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.
ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ALSO READ: വിനായകചതുർത്ഥി; പ്രകൃതിയോട് ഇണങ്ങുന്ന ഗണേശവിഗ്രഹങ്ങൾ ഉപയോഗിക്കാം
അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്.
മലർവാടിയിലെ ആ പഴയ കൂട്ടുകാർ ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ വിനീത് ശ്രീനിവാസന്റെ കന്നി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ആദ്യചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
Post Your Comments