ഈ ഓണക്കാലത്ത് മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ ഉത്സവതിമിര്‍പ്പിലാണ്. ഇത്തവണ ഓണത്തിന് കൊമ്പ് കോര്‍ക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും തിയറ്ററുകളിലെത്തുന്നു. ഓണം, കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററുകളിലേക്കെത്തുന്ന സീസണ്‍ കൂടിയായതിനാല്‍ സിനിമകള്‍ തമ്മിലുള്ള മത്സരമാണ് ഇനിയുണ്ടാകുക. ആഘോഷമേതായാലും കുടുംബത്തിനൊപ്പമൊരു സിനിമയെന്ന പതിവ് മലയാളി തെറ്റിക്കാറില്ല. അതിനാല്‍ത്തന്നെ ഓണം മുന്നില്‍ നിര്‍ത്തി സിനിമയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഏതൊക്കെ സിനിമകളായിരിക്കും ഓണത്തിന് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.
യുവതാരനിര മാത്രമല്ല ഇത്തവണത്തെ മത്സരത്തില്‍ താരരാജാക്കന്‍മാരും അണിനിരക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളും ഓണത്തിന് റിലീസിലുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബോക്സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കരിയറില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി മുന്നേറുകയാണ് ഇരുവരും. പൂര്‍വ്വാധികം ശക്തിയോടെ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. 100 കോടിയും 200 കോടിയുമൊക്കെയായി ചരിത്രനേട്ടം സമ്മാനിച്ചാണ് ഇരുവരും മുന്നേറുന്നത്. ലൂസിഫറിന് പിന്നാലെയായെത്തിയ മധുരരാജയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചരിത്ര സിനിമകളുമായും ഇരുവരും എത്തുന്നുണ്ട്. ബിഗ് റിലീസുകളൊന്നുമില്ലാത്ത ഈദാണ് ഇത്തവണ കടന്നുപോയത്. അതിനാല്‍ത്തന്നെ ആ കുറവ് ഓണത്തിന് പരിഹരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടത്. പ്രേക്ഷകരെ മുള്‍മുനയിലാഴ്ത്തുന്ന തരത്തില്‍ ശക്തമായ താരപോരാട്ടം തന്നെയാണ് ഇത്തവണയും നടക്കാനിരിക്കുന്നത്. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനും മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയും ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മാമാങ്കം, പതിനെട്ടാംപടി, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Post Your Comments