ഷാര്‍ജ: ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്നായിരിക്കും മിക്ക ഭാര്യമാരുടെയും പരാതി. അത്തരത്തിലുള്ള പല പ്രശ്‌നങ്ങളും ഒടുവില്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവ് തന്നെ അമിതമായി സ്‌നേഹിക്കുന്നുവെന്നും അത് താങ്ങാനാവുന്നില്ലെന്നും കാണിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചിരിക്കുകയാണ് ഭാര്യ. യുഎഇ സ്വദേശിനിയായ യുവതി ഷാര്‍ജ കോടതിയിലാണ് വിവാഹമോചന അപേക്ഷ നല്‍കിയത്. ഭര്‍ത്താവിന്റെ അമിത സ്‌നേഹം തന്നെ ശ്വാസം മുട്ടിക്കുന്നുവെന്നാണ് യുവതിയുടെ അപേക്ഷയില്‍ പറയുന്നത്.
ALSO READ: ഞാന്‍ ഗര്‍ഭിണിയല്ല, എനിക്കുള്ളത് ആലില വയറല്ല; രൂക്ഷമായ പ്രതികരണവുമായി വിദ്യാ ബാലൻ
ഒരു വര്‍ഷമായി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍, ഇതുവരെ തന്നെ ഭര്‍ത്താവ് ശകാരിച്ചിട്ടില്ലെന്ന് ഭാര്യ കോടതിയില്‍ പറഞ്ഞു. വീട് വൃത്തിയാക്കാന്‍ വരെ ഭര്‍ത്താവ് സഹായിച്ചിരുന്നുവെന്നും വീട്ടിലെ പാചകം വരെ ചെയ്തിരുന്നുവെന്നും ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഇതുവരെ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ലെന്നും ഭാര്യ കോടതിയില്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ:തോക്കു ചൂണ്ടി ദോശ അകത്താക്കി, കിടു കിടാ വിറച്ച് തട്ടുകടക്കാരൻ; യുവാവിന് പറ്റിയ അമളി
ഒരു വര്‍ഷമായി ഒരു വഴക്കിന് വേണ്ടി താന്‍ കാത്തിരുന്നു. പക്ഷേ, പ്രണയാതുരനായ തന്റെ ഭര്‍ത്താവ് വഴക്കുകള്‍ ഒന്നുമുണ്ടാക്കാതെ തനിക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയാണ്. പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്താനെല്ലാം താന്‍ ആഗ്രഹിച്ചുവെന്നും ഭാര്യ പറഞ്ഞു. എന്നാല്‍, താന്‍ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഏറ്റവും മികച്ച സ്‌നേഹമുള്ളൊരു പങ്കാളിയാകാനാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയോട് വിവാഹമോചന അപേക്ഷ പിന്‍വലിക്കണമെന്ന് ഉപദേശിക്കണമെന്നും കോടതിക്ക് മുന്നില്‍ ഭര്‍ത്താവ് പറഞ്ഞു. ഒടുവില്‍, ദമ്പതികളോട് ഒരുമിച്ച് ജീവിക്കാന്‍ തന്നെ കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments