Latest NewsIndia

ഇന്ത്യയെ പ്ലാസ്‌റ്റിക്‌ വിമുക്ത രാജ്യമാക്കാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന് നരേന്ദ്ര മോദി; മന്‍ കി ബാത്തിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയെ പ്ലാസ്‌റ്റിക്‌ വിമുക്ത രാജ്യമാക്കാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എല്ലാവരും തയ്യാറാകണമെന്നും മോദി മന്‍ കി ബാത്തിലൂടെ ആഹ്വാനം ചെയ്‌തു.

ALSO READ: പാക്കിസ്ഥാനിലെ മലയാളിയായ ഇടത് നേതാവ് ബി.എം. കുട്ടി അന്തരിച്ചു

ദീപാവലിക്കുമുമ്പ് അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള ഉപായങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഇതര സംഘടനകളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു.

ALSO READ: ഗണേശോത്സവം ആഘോഷിച്ചോളൂ… പക്ഷേ പരിസ്ഥിതിയെ മറക്കരുത്

കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ വ്യവസായ ലോകത്തിന് കഴിയും. അത് ഇന്ധനമാക്കി ഉപയോഗിക്കാനും അവര്‍ക്ക് സാധിക്കും. സെപ്റ്റംബര്‍ 11 ന് ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാന്‍ അദ്ദേഹം മന്‍ കി ബാത്തില്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button